ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനല്ല. നടപ്പില്‍ വരുത്താനാണ്. എല്‍ഡിഎഫ് യോഗങ്ങളില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണുള്ളത്. സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും മോദിയുടെ ബിജെപിയും ഒരേ നയം സ്വീകരിക്കുന്നവരാണ്. അതിനെതിരെ രാജ്യം ഓരോ ഘട്ടത്തിലും അണിനിരന്നിട്ടുണ്ട്.
ഏതെങ്കിലും തരത്തില്‍ ജനങ്ങളെ പറ്റിക്കുന്നതിനായി തെരഞ്ഞെടുപ്പില്‍ നടക്കാത്ത കാര്യങ്ങള്‍ പ്രഖ്യാപിക്കുന്ന നിലപാട് എല്‍ഡിഎഫ് സ്വീകരിക്കാറില്ല. എന്താണോ പ്രഖ്യാപിക്കുന്നത് അത് നടപ്പിലാക്കുക എന്നതാണ് എല്‍ഡിഎഫിൻ്റെ രീതിയെന്നും പിണറായി വിജയന്‍ പറഞ്ഞു.