സംസ്ഥാന സർക്കാരിനെതിരെ ഇഡി ഹൈക്കോടതിയിൽ

0

സംസ്ഥാന സർക്കാരിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന്  ഇഡി ആരോപിക്കുന്നു. ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് ഗൂഢാലോചനയടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയതിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നും  ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇന്ന് തന്നെ പരിഗണിക്കാനാണ് ഇഡി പറയുന്നത്.