കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്നു രാജിവെച്ചു. പാർട്ടിയുടെ എല്ലാ പദവികളും രാജിവെച്ചാണ് റോസക്കുട്ടി കോൺഗ്രസിന്റെ പടിയിറങ്ങുന്നത്.
കൽപറ്റ സീറ്റ് സംബന്ധിച്ചു പാർട്ടിയുമിയി മുമ്പേ ഇടഞ്ഞു നിൽക്കുകയായിരുന്നു അവർ. വളരെയേറെ നാളുകളായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് റോസക്കുട്ടി പറഞ്ഞു.
നാൽപതു വർഷമായി പാർട്ടിക്ക് വേണ്ടി പ്രയത്നിച്ചു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇക്കാര്യത്തിൽ വലിയ നിരാശയാണുള്ളതെന്നും റോസക്കുട്ടി അഭിപ്രായപ്പെട്ടു.