ഹൈക്കോടതി തുണച്ചില്ല, മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ല

0

നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ തള്ളാതെ ഹൈക്കോടതി. വിജ്ഞാപനം വന്ന ശേഷം തിരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടാന്‍ ആകില്ലെന്ന കമ്മീഷന്‍ വാദം കോടതി ശരിവെച്ചു. ഇതോടെയാണ് മൂന്നിടത്ത് എന്‍ഡിഎക്ക് സ്ഥാനാര്‍ഥികളില്ലാത്ത സ്ഥിതിയായത്.

ഗുരുവായൂര്‍, തലശ്ശേരി, ദേവീകുളം എന്നിവിടങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. ഇതിനെതിരെയാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഇനി സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് എന്‍ഡിഎക്ക് മുന്നിലുള്ള വഴി.