രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 46,951 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 212 മരണവു റിപ്പോർട്ട് ചെയ്തു. കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിൽ രോഗബാധിതർ കൂടി വരികയാണ്.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചൂം പ്രതിദിന കേസുകൾ 30,000 കടന്നിരിക്കുകയാണ്. രാജസ്ഥാനിലെ അജ്മീർ, ജയ്പൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം ഉയരുകയാണ്. ഈ സ്ഥലങ്ങൾ ഉൾപ്പെടെ 8 നഗരങ്ങളിൽ രാത്രിാല കർഫ്യൂ ഏർപ്പെടുത്തി. അതോടുകൂടി സംസ്ഥാനത്ത് എത്തിച്ചേരുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കി.
ഡൽഹിയിൽ രോഗബാധിതർ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. യോഗത്തിൽ ലെഫ്റ്റനന്റ് ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുക്കും.