കെകെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

0

ആലുവയിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രചാരണത്തിനെതിരെ പരാതി. യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പെൻഷൻ വിഷയം ചർച്ച ചെയ്യാനാണെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിൽ എത്തിക്കുന്നുവെന്നാണ് പരാതി.

കെകെ ശൈലജ പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിൽ എത്തിച്ചേരണമെന്ന് എബിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബശ്രീ വാട്സ്ആപ് ഗ്രൂപ്പുകളിലാണ് പ്രചാരണം. ആലുവയിലെ യോഗം പെൻഷൻ വിഷയം ചർച്ച ചെയ്യാനല്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നും യുഡിഎഫ് ആരോപിച്ചു.

കുടുംബശ്രീ യൂണിറ്റുകളെ  തെറ്റിദ്ധരിപ്പിക്കുന്നത്  വഴി ആളുകളെ യോഗത്തിനെത്തിക്കുകയാണെന്നും യുഡിഎഫ് പരാതിയിൽ വ്യക്തമാക്കുന്നു.