നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. യുഡിഎഫ് പ്രചാരണത്തിന് ശക്തി കൂട്ടാനാണ് രാഹുല്‍ എത്തുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് രാഹുല്‍ എത്തുക. ആദ്യ പരിപാടി എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികളുമായുള്ള സംവാദമാണ്. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും.
ഉച്ചതിരിഞ്ഞ് നാലിന് ആലപ്പുഴയിലേക്ക് പോകും. അവിടെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും.
ചൊവാഴ്ച കോട്ടയത്താണ് പ്രചാരണം. തുടര്‍ന്ന എറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലും യോഗങ്ങളില്‍ പങ്കെടുക്കും.