മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാർത്ഥിയായ കെ സുന്ദരയെ കാണാനില്ലെന്ന് ജില്ല പ്രസിഡന്റ് അറിയിച്ചു. സുന്ദരയെ കാണാനില്ലെന്നും ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് ജില്ല പ്രസിഡന്റ് വിജയകുമാർ പറയുന്നത്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ വേണ്ടി ബിജെപി സുന്ദരക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വം പറയുന്നത്.
അതെസമയം, സുന്ദരയും കുടുംബവും ബിജെപിയിൽ ചേർന്നതായി ബിജെപി നേതൃത്വം അറിയിച്ചു. നാളെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.