യുഡിഎഫ് വന്നാല്‍ പിണറായിയ്ക്ക് കല്‍ത്തുറുങ്ക്

0

ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് കല്‍ത്തുറുങ്ക് ഉറപ്പാണെന്ന് കെ സുധാകരന്‍ എംപി. ഉളുപ്പില്ലായ്മയുടെ പ്രതീകമാണ് വിജയന്‍.

ഓഖി ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കടല്‍ത്തീരത്ത് അടിഞ്ഞപ്പോള്‍ ഫയല്‍ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങള്‍ നേരിട്ടപ്പോള്‍ റവന്യു മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടുയ ജനങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്ന് ഈ നാട് എന്താണ് പ്രതീക്ഷിക്കേണ്ടത്.

പിണറായി വിജയനെ എങ്ങനെ വിശ്വസിക്കും. എം വി രാഘവനെ കൊല്ലാന്‍ പോയ പുഷപന് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയയാളാണ്. ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാന്‍ മടിയില്ലാത്തയാള്‍.

സ്വപ്‌ന സുരേഷിനെ അറിയില്ലെന്നാണ് പറഞ്ഞത്. നാല് വര്‍ഷം കൊണ്ട് നടന്ന, ഹോട്ടലില്‍ താമസിപ്പിച്ച്, പത്താംതരക്കാരിയെ ഐടി കോ ഓര്‍ഡിനേറ്ററാക്കി, എന്നിട്ടും അറിയില്ലെന്ന് പറയുന്നത് ജനം ഒന്നും മനസ്സിലാക്കില്ല എന്ന മൂഡ വിശ്വാസമുള്ളത് കൊണ്ടാണ്.

തീരദേശ മത്സ്യബന്ധന കരാര്‍ ഇല്ലെന്ന് പറഞ്ഞയാള്‍ തന്നെ അത് റദ്ദാക്കിയെന്ന് പറയുന്നു. ചെത്തുകാരന്റെ മകന്‍ വലിയ പണക്കാരനായി എന്ന് പറഞ്ഞത് വലിയ തെറ്റായെന്നാണ് പറയുന്നത്. കോരേട്ടന്റെ മകനാണെന്ന് പറയുന്നത് നാണക്കേടാണോ. ഇത്തവണ വിജയിച്ചില്ലെങ്കില്‍ കേരളത്തില്‍ മൂന്നാം ശക്തി ഉയര്‍ന്നു വരും. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് യുഡിഎഫിന്റെ സാഹചര്യമെന്നും കെ സുധാകരന്‍ ഇരിക്കൂറില്‍ പറഞ്ഞു.