നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകി തള്ളിയ ബിജെപി സ്ഥാനാർത്ഥികളുടെ കേസ് നാളെ വീണ്ടും പരിഗണിക്കും. ഉച്ചക്ക് 12 മണിക്കാണ് ഹൈക്കോടതി ഹർജി പരിഗണിക്കുക. എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഗുരുവായൂരിലേയും തലശ്ശേരിയിലും സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരണമെന്ന യുഡിഎഫിന്റെ ഹർജിയും നാളെ പരിശോധിക്കുക.