സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യത

0

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും  കാറ്റിനും സാധ്യത. 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിക്കാൻ സാധ്യതയുള്ള കാറ്റിനും ഇടിമിന്നലോട്  കൂടിയ മഴക്കുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റും മഴയും നാളെയും തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഈ മാസം 25 വരെ തുടരാനും സാധ്യതയുണ്ട്.

പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.