വ്യാജവോട്ട് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 69 മണ്ഡലങ്ങളിലായി രണ്ടു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ചേർത്തെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഈ വിഷയത്തെ സംബന്ധിച്ചു നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുമെന്ന് പ്രതീക്ഷയെന്നും വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
64 മണ്ഡലങ്ങളലെ വിവരങ്ങൾ മുമ്പ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. നാല് ലക്ഷത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.