മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ അപരന്മാരുള്ളത് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്. ഒരു മുഹമ്മദ് ഫിറോസ്, മൂന്ന് ഫിറോസ് എന്നിവരടക്കം നാല് ഫിറോസുമാരാണ് കുന്നംപറമ്പിലിന് എതിരാളികൾ.
തവനൂരിലെ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി ആയ കൂടി ജലീലിനുമുണ്ട് ജലീൽ എന്ന പേരിൽ ഒരു അപര സ്ഥാനാർത്ഥി. തിരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീന് മൂന്ന് അപരന്മാരാണുള്ളത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി അബ്ദുറഹ്മാനും മങ്കടയിലെ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അരിക്കും മൂന്ന് അപരസ്ഥാനാർത്ഥികൾ വീതമാണുള്ളത്.
മലപ്പുറം ജില്ലയിൽ തവനൂർ, താനൂർ, കോട്ടക്കൽ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലെല്ലാം തന്നെ ഇരുമുന്നണികൾക്കും അപരന്മാരുടെ ശല്യമുണ്ട്. മലപ്പുറം, വേങ്ങര, വണ്ടൂർ, നിലമ്പൂർ, മഞ്ചേരി മണ്ഡലങ്ങളിൽ അപര സ്ഥാനാർത്ഥിയില്ല.