എലത്തൂർ സീറ്റിൽ നിന്നു പിന്മാറില്ലെന്ന് മാണി സി കാപ്പൻ. പ്രചാരണം തുടങ്ങി കഴിഞ്ഞു. പ്രശ്ന പരിഹാരത്തിനായി യുഡിഎഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും കാപ്പൻ അറിയിച്ചു. പ്രശ്നത്തിന് സമവായത്തിലെത്താൻ രമേശ് ചെന്നിത്തല കാപ്പനുമായി സംസാരിച്ചിരുന്നു. പ്രശ്നത്തിൽ എൻസികെയുടെ നിലപാട് എന്താണെന്നറിയാൻ വേണ്ടിയാണ് കാപ്പനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത്.
അതെസമയം കോഴിക്കോട് മത്സരിക്കുന്ന എംകെ രാഘവന് നേരെ പ്രതിഷേധമുണ്ടായെന്ന യുഡിഎഫ് കൺവീനർ എംഎം ഹസന്റെ പ്രസ്താവനക്ക് മറുപടിയുമായി രാഘവൻ രംഗത്തെത്തി. ഹസൻ പറഞ്ഞതു പോലെ ഒരു പ്രതിഷേധവും കോഴിക്കോട് സംഭവിച്ചിട്ടില്ല ന്ന് രാഘവൻ വ്യക്തമാക്കി.
ഒരു തവണയല്ല മൂന്ന് തവണ ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചയാളാണ് താൻ. ജനപിന്തുണ ലഭിച്ചത് കൊണ്ടാണ് തുടർച്ചയായി വിജയിച്ചതും.എലത്തൂരിലുണ്ടായ പ്രശ്നത്തിൽ പാർട്ടി ഇടപെടാൻ വൈകിയെന്നും രാഘവൻ വിശദീകരിച്ചു.





































