എൻഎസ്എസിന് സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: കാനം

0

എൻഎസ്എസിന് സംസ്ഥാന സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ പറയാനുള്ളത് തങ്ങൾ പറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.

എല്ലാ ദിവസവും ശബരിമല ചർച്ച വിഷയമാക്കേണ്ട കാര്യമില്ല. ശബരിമലയിൽ പ്രശ്നമില്ലാത്തപ്പോൾ അതിനെ ചർച്ച വിഷയമാക്കേണ്ട കാര്യമില്ല. ബിജെപിയുടെ പത്രികകൾ തള്ളിയത് പരിചയക്കുറവ് മൂലമാകാം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.