അപകീർത്തികരമായ പരാമർശം ചെയ്തതിന് പോരാളി ഷാജി (ഒഫീഷ്യൽ), എടതിരിഞ്ഞി വയനാശാല ചർച്ചവേദി എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കെതിരെ കെപിസിസി മുൻ പ്രസിഡൻ്റ് വിഎം സുധീരൻ ഡിജിപിക്ക് പരാതി നൽകി.
ശബരിമല വിഷയവുമായി സംബന്ധിച്ചു താൻ പറയാത്ത കാര്യങ്ങൾ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു എന്നാണ് സുധീരൻ്റെ പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സംഘടിത ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണക്കും സുധീരൻ പരാതി നൽകിയിട്ടുണ്ട്.