എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് എതിരായി കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വന്തം ഓഫീസ് സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്ത മറ്റൊരു മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ ഇല്ലെന്നും മുരളീധരൻ ആരോപിച്ചു.
അറബിക്കടൽ വരെ വിൽക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എന്തു ചോദിച്ചാലും കേന്ദ്ര ഏജൻസികൾ വിരട്ടണ്ട എന്നാണ് പറയുന്നത്. വിരളാനുള്ള കാര്യങ്ങൾ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയമുണ്ടാകുന്നതെന്നും മുരളീധരൻ പറഞ്ഞു.