കൊവിഡ് കേസുകൾ വർധിച്ചു, തമിഴ്നാട്ടിലെ സ്കൂളുകൾ അടച്ചു

0

കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകൾ അടച്ചു. 9,10,11,12 ക്ലാസുകളാണ് മാർച്ച് 22 മുതൽ അനിശ്ചിതകാലത്തേക്ക് പൂട്ടിയത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളും അടച്ചു. അതെസമയം പ്ലസ് ടു ക്ലാസുകൾ തുടരാനും പത്താം ക്ലാസ് പരീക്ഷ നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനും നിർദ്ദേശമുണ്ട്. വെളളിയാഴ്ച മാത്ര 1087 കേസുകളാണ് തമിഴ്നാട്ടിൽ സ്ഥിരീകരിച്ചത്.

81 ദിവസങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിൽ ഒറ്റ ദിവസം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നു. നിലവിൽ 6,690 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. 12,582 പേർ കൊവിഡ് മൂലം മരിച്ചു. നിരൂപിച്ചിരുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതു മൂലം തഞ്ചാവൂരിലെ 11 സ്കൂളുകൾ നേരത്തെ അടച്ചിരുന്നു.ഇതിന ശേഷമാണ് എല്ലാ സ്കൂളുകളും അടച്ചിടാൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം കൊവിഡ് രോഗികൾ വർധിച്ചിരുന്നു. പുതുച്ചേരി, കർണാടക, ആന്ധ്ര പ്രദേശിൽ നിന്നു വരുന്നവരെ തമിഴ്നാട്ടിൽ നിരീക്ഷിക്കുന്നുണ്ട്.