തലശ്ശേരിയിലും ദേവികുളത്തും എന്‍ഡിഎയുടെ പത്രിക തള്ളി

0

നിമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ എന്‍ഡിഎക്ക് തിരിച്ചടി. കണ്ണൂര്‍ തലശ്ശേരിയിലും ഇടുക്കി ദേവീകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. രണ്ടിടത്തും ഡമ്മി സ്ഥാനര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ഫലത്തില്‍ ഈ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്ഥിതിയായി.

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസിന്റെ പത്രികയാണ് തലശ്ശേരിയില്‍ തള്ളിയത്. ദേശീയ അധ്യക്ഷന്റെ ഒപ്പ് പത്രികയില്‍ ഇല്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം.

ദേവികുളത്ത് ഏഐഡിഎംകെ സ്ഥാനാര്‍ഥിയായ ആര് ധനലക്ഷ്മിയാണ് എന്‍ഡിഎക്ക് വേണ്ടി മത്സരിക്കുന്നത്. ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് ഫോം 26 പൂര്‍ണമായും പൂരിപ്പിച്ചില്ല എന്ന് പറഞ്ഞ് തള്ളിയത്. ഇതോടെയാണ് രണ്ട് മണ്ഡലങ്ങളിലും എന്‍ഡിഎ പുറത്തായ നിലയിലാണ്.