ദാരിദ്ര്യം തുടച്ചുനീക്കും, വാഗ്ദാന പെരുമഴയുമായി യുഡിഎഫും

0

നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ വാഗ്ദാനങ്ങളും സൗജന്യങ്ങളും കുത്തിനിറച്ച് മുന്നണികള്‍. നിരവധി ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ധിപ്പിച്ചും എല്‍ഡിഎഫ് കളം നിറയാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ വാഗ്ദാനങ്ങളുമായാണ് യുഡിഎഫ് പ്രകടന പത്രിക ഇറങ്ങിയത്.

ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ജനകീയ മാനിഫെസ്റ്റോ ആണിത്. സംസ്ഥാനത്തെ ലോകോത്തര നിലവാരത്തില്‍ എത്തിക്കലാണ് ലക്ഷ്യം.

പ്രധാന പ്രഖ്യാപനങ്ങള്‍

ന്യായ് പദ്ധതി നടപ്പാക്കും

പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കും

സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കല്‍ ലക്ഷ്യം

5 ലക്ഷം വീടുകള്‍ അര്‍ഹരായവര്‍ക്ക്

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും

ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും

വെള്ള കാര്‍ഡുകാര്‍ക്ക് 5 കിലോ സൗജന്യ അരി

കാരുണ്യ പദ്ധതി പുനസ്ഥാപിക്കും

40-60 പ്രായമുള്ള തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ

കോവിഡ് ബാധിച്ച് മരിച്ചവരുടെ അര്‍ഹരായ ആശ്രിതര്‍ക്ക് ധനസഹായം

കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം

റബ്ബറിന് താങ്ങുവില 250 രൂപയാക്കും

എസ് സി-എസ് ടി ഭവന നിര്‍മാണ തുക 8 ലക്ഷമാക്കും

കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് എന്ന പേരില്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി

തിരുവന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോ നടപ്പാക്കും

കുറഞ്ഞ കൂലി 700 രൂപ

പി എസ് സി കാര്യക്ഷമമാക്കാന്‍ നിയമനിര്‍മാണം

തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള മാനിഫെസ്റ്റോ ആണ് യുഡിഎഫ് പുറത്തിറക്കിയിട്ടുള്ളത്. പ്രകടന പത്രിക ഗീതയും ബൈബിളും ഭുറാനുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.