നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് ആരംഭിക്കും

0

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും. തിങ്കളാഴ്ച വരെയാണ് സൂക്ഷ്മ പരിശോധന നടക്കുക. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും തിങ്കളാഴ്ചയാണ്.

സംസ്ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. 218 പേരാണ് ഇതുവരെയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയില്‍ 235ഉം കോഴിക്കോട് ജില്ലയില്‍ 226ഉം പേര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികകള്‍ ലഭിച്ചത്. 39 പത്രികകളാണ് വയനാട് ജില്ലയില്‍ നിന്നും ലഭിച്ചത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടുകൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയിട്ടുണ്ട്. ദേശീയ നേതാക്കളെ പോലും രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ നീക്കം.