മനുഷ്യത്വത്തിനും സഹജീവി സ്നേഹത്തിനും മറ്റൊന്നും തടസ്സമില്ലെന്ന പക്ഷക്കാരനാണ് സന്തോഷ് ചെറാകുളം. തന്നാൽ കഴിയുന്നത് അപരന് നൽകണം എന്ന ഗുരുവിൻ്റെ വാക്ക് പാലിക്കാൻ ഒട്ടും മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കൂടിയായ സന്തോഷ് ചെറാകുളത്തെ കാണുന്നത് തന്നെ സന്തോഷം നൽകും.
രാഷ്ട്രീയമോ മതമോ മറ്റ് ഘടകങ്ങളോ കണക്കാക്കാതെ മാനുഷിക മൂല്യങ്ങൾ തുറന്നുകാട്ടുന്ന പ്രവർത്തനമാണ് സന്തോഷ് ചെറാക്കുളത്തിൻ്റേത്. അതിൻ്റെ ഒരു തെളിവാണ് ഐഎൻടിയുസി തൃശൂർ ജില്ല സെക്രട്ടറി വി രാമദാസിൻ്റെ അനുഭവം.
യുഡിഎഫിൻ്റെ സജീവ പ്രവർത്തകനായിരിക്കെയാണ് വി രാമദാസിൻ്റെ മരണം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയവെ സഹായത്തിന് ആരും ഉണ്ടായില്ല. പിന്നീട് കോവിഡും ബാധിച്ചു. കോവിഡ് രോഗം രൂക്ഷമായ നാളുകളിൽ സഹായത്തിനായി രാമദാസിൻ്റെ കുടുംബം ഏറെ വലഞ്ഞു. സഹായം വാഗ്ദാനം ചെയ്ത് പലരും വിളിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
ഇതിനിടെയാണ് വിവരം ആരോ സന്തോഷ് ചെറാകുളത്തോട് പറയുന്നത്. അറിഞ്ഞ ഉടൻ രാമദാസിൻ്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായത്തിനും ഏർപ്പാട് ചെയ്തു. അരേയും അറിയിക്കാതെ സഹായം ചെയ്യുക എന്ന ശീലം ഇവിടേയും തുടർന്നു. നിറകണ്ണുകളോടെയാണ് കുടുംബാംഗങ്ങൾ ഇക്കാര്യമെല്ലാം ഓർത്തെടുത്തത്.
കൊടുങ്ങല്ലൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി രാമദാസിൻ്റെ വീട്ടിലും സന്തോഷ് ചെറാകുളം എത്തിയിരുന്നു. തൊഴുകൈകളോടെ നിറഞ്ഞ മിഴികളോടെ ആയിരുന്നു വീട്ടുകാർ സ്ഥാനാർഥിയെ എതിരേറ്റത്. കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവളിച്ചാണ് സ്ഥാനാർഥി മടങ്ങിയത്. കൊടുങ്ങല്ലൂരിൽ എൻഡിഎ സ്ഥാനാർഥിയാണ് സന്തോഷ് ചെറാകുളം.