ഐഫോണ്‍ വിവാദത്തില്‍പ്പെട്ട കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീലെത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ ഇടപാചില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയടെ നിര്‍ദ്ദേശപ്രകാരം താന്‍ 6 ഐഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നുവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് മുമ്പ് ലഭിച്ചിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. എന്നാല്‍ വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനിയും വ്യക്തമാക്കി.
ഐഫോണ്‍ വിവാദത്തില്‍ തനിക്കും കുടംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണംെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിനോദിനിയുടെ കയ്യില്‍ ഒരു ഫോണുണ്ടെന്നും ആ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയതാണെന്നും അതിന്റെ ബില്ലും അവരുടെ കൈവശമുണ്ടെന്നും കൊടിയേരി വിശദീകരിച്ചു. ഇതാണ് വസ്തുത. പിന്നെന്തിനാണ് കഥയുണ്ടാക്കുന്നതെന്ന് കൊടിയേരി ആരോപിച്ചു.