HomeWorldAmericaലോകത്തിൽ ആദ്യമായി കൊവിഡ് ആന്റിബോഡിയോടു കൂടി കുഞ്ഞ് ജനിച്ചു

ലോകത്തിൽ ആദ്യമായി കൊവിഡ് ആന്റിബോഡിയോടു കൂടി കുഞ്ഞ് ജനിച്ചു

രക്തത്തിൽ കൊവിഡ് ആന്റിബോഡിയോടു കൂടി ന്യൂയോർക്കിൽ കുഞ്ഞ് ജനിച്ചു. ലോകത്തിൽ ഇതാദ്യമായാണ് കൊവിഡ് ആൻ്റിബോഡിയുമായി കുഞ്ഞ് ജനിക്കുന്നത്.  പ്രസവത്തിന് ദിവസങ്ങൾക്ക് മുമ്പ് മാതാവ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിനു ശേഷം കുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് കുട്ടിയിൽ കൊവിഡ് ആൻറിബോഡി കണ്ടെത്തിയത്.

പെൺകുഞ്ഞ് ജനിച്ചതിന് ശേഷം നടന്ന രക്ത പരിശോധനയിലാണ് കൊവിഡ് ആൻ്റിബോഡി കണ്ടെത്തിയത്. കുഞ്ഞ് ആരോഗ്യവതിയാണെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്ന് ഡോക്ടർ

പ്രസവത്തിന് മൂന്ന് ആഴ്ചക്ക് മുൻപാണ് മാതാവ് കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രസവത്തിനു പിന്നാലെ, ജനിച്ച പെൺകുഞ്ഞിൻ്റെ രക്തം പരിശോധിക്കുകയും രക്തത്തിൽ കൊവിഡിനെതിരായ ആൻ്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണ്ടതാണെന്നും ഡോക്ടർമാർ അറിയിച്ചു.

Most Popular

Recent Comments