51 മണ്ഡലങ്ങളിൽ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

0

വോട്ടർ പട്ടികയിലെ ക്രമക്കേടുമായി സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി. 51 മണ്ഡലങ്ങളിലെ വിവരങ്ങളാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. 14 മണ്ഡലങ്ങളുടെ വിവരങ്ങൾ മുമ്പ്  കമ്മീഷനു നൽകിയിരുന്നു.

വോട്ടർ പട്ടികയുടെ പകർപ്പ് സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. 1,63,071 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ്  ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചത്. 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്  ഇതോടെ ലഭിച്ചത്.