എലത്തൂര്‍ സീറ്റ് എന്‍സികെക്ക് കൊടുത്തതിനെ തുടര്‍ന്ന് തര്‍ക്കം തീരാതെ യുഡിഎഫ്. എലത്തൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ വിമത സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നിര്‍ത്തി. എന്‍സികെക്ക് സീറ്റ് നല്‍കിയതിനാല്‍ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.
വിജയ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പരാജയത്തിലേക്ക് പോകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇത് തന്നെയാണ് എംകെ രാഘവന്‍ എംപിയും മുമ്പ് സൂചിപ്പിച്ചത്. ഇതിനു പിന്നാലെയാണ് യുഡിഎഫിലെ ജനതാദള്‍ വിഭാഗം ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.