HomeKerala40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിറക്കി എല്‍ഡിഎഫ്. എകെജി സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തു.

40 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ യുവജനങ്ങളെ ലക്ഷ്യം വെച്ച് കൊണ്ട് അവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമ പ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്ത് നല്‍കുന്നതെന്ന് എ വിജയരാഘവന്‍ അറിയിച്ചു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതു സര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയ്യാറാക്കിയത്.

പല മേഖലകളിലും കേരളം ഒന്നാമതാണ്. വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണവും നവീകരണവും ഗുണപരമായ വളര്‍ച്ചയിലുമെല്ലാം കേരളം ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. അഴിമതി രഹിതമായ ഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Most Popular

Recent Comments