തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിത ബാബുവിന് കെട്ടിവെക്കാനുള്ള പണം നൽകി നടൻ സലിംകുമാർ

0

യുഡിഎഫ് സ്ഥാനാർത്ഥിയായ അരിത ബാബുവിന് കെട്ടിവെക്കാനുള്ള പണം നൽകി നടൻ സലിംകുമാർ. അരിത ബാബു മത്സരിക്കുന്ന മണ്ഡലമായ കായംകുളത്തെത്തിയാണ് നടൻ അരിത ക്ക് പണം കൈമാറിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും സലിം കുമാർ അരിതക്കൊപ്പം  പങ്കെടുത്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അരിത നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

അരിതക്ക് വിജയാശംസകൾ നേരുന്നതിന്റെ കൂടെ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകാനും സലിം കുമാർ മികച്ച മറന്നില്ല. അതെസമയം അരിത ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്ന് പാർട്ടിവിടുമെന്ന് അറിയിച്ച കെപിസിസി നേതാക്കളും പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.