HomeKeralaമുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാത്പര്യഹർജി ഇന്ന് സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാത്പര്യഹർജി ഇന്ന് സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപ്പെടുത്തൽ  നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തി. അതുവഴി കരാർ ലംഘനമുണ്ടായതായി കണക്കാക്കി കൊണ്ട് പാട്ടക്കരാർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ഹർജി. കേരള ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞതിനെ തുടർന്ന് സംഘടന സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ അന്തഃസംസ്ഥാന തർക്കവിഷയമാണ്. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നത് കൊണ്ടു കേസിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

 

Most Popular

Recent Comments