HomeKeralaകെ സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കെ സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ മണ്ഡലത്തിൽ സുരേന്ദ്രൻ പ്രചാരണം തുടങ്ങിയിരുന്നു.

2016ലെ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സുരേന്ദ്രന് സീറ്റ് നഷ്ടമായത്. എന്നാൽ ഇത്തവണ മണ്ഡലം കീഴടക്കാൻ തന്നെയാണ് സുരേന്ദ്രൻ്റെ പോരാട്ടം. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൻ്റെ തിരക്ക് ഒഴിവാക്കാനായി വിപുലമായ രീതിയിലാണ് പാർട്ടി ഒരുക്കങ്ങളെല്ലാം നടത്തിയിരിക്കുന്നത്.

പ്രമുഖരെ വരെ കൊണ്ടുവന്ന് പ്രചാരണം ശക്തമാക്കുന്നതിനോടൊപ്പം ജനങ്ങളെ നേരിട്ട് കാണാൻ കൂടിയാണ് പാർട്ടി ഊന്നൽ നൽകുന്നത്. മഞ്ചേശ്വരത്ത് അനുകൂലമായ കാലാവസ്ഥയാണുള്ളതെന്നും രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പ്രചാരണത്തെ ബാധിക്കില്ലെന്നുമാണ് സുരേന്ദ്രൻ്റെ വാദം.

ഇന്നലെ വൈകിട്ട് ഹെലികോപ്റ്ററിൽ പൈവളിഗെയിലെത്തിയ സുരേന്ദ്രൻ പത്രിക സമർപ്പിച്ചതിന് ശേഷം വൈകീട്ട് കോന്നിയിലേക്ക് തിരിക്കും

Most Popular

Recent Comments