നിയമസഭ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം

0

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയുള്ള നാമനിർദ്ദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം. 1029 പേരാണ് ഇന്നലെ വരെയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഇടതുമുന്നണി സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും പത്രിക സമർപ്പിച്ചു കഴിഞ്ഞു. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് നൽകും.

നാളെ രാവിലെ 11 മണി മുതൽ സൂക്ഷ്മ പരിശോധന ആരംഭിക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണി വരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സമയം നൽകിയിരിക്കുന്നത്.