HomeIndiaരാജ്യത്ത് ടോൾബൂത്തുകൾ ഇല്ലാതാക്കും: നിതിൻ ഗഡ്കരി

രാജ്യത്ത് ടോൾബൂത്തുകൾ ഇല്ലാതാക്കും: നിതിൻ ഗഡ്കരി

രാജ്യത്തെ ടോൾ പ്ലാസകൾ ഒരു വർഷത്തിനുള്ളിൽ ഇല്ലാതാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പകരം ജിപിഎസ് ബന്ധിത ടോൾപിരിവ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ ടോൾ ബൂത്തുകൾ രാജ്യത്ത് നിന്നും നീക്കുമെന്ന് സഭക്ക് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അടുത്തിടെ നാഷണൽ ഹൈവേ അതോറിറ്റിയുടെ എല്ലാ ടോൾ ബൂത്തുകളിലും ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളുടെ ടോൾ പിരിക്കുന്നതും ഇതുവഴിയാണ്.

സ്ക്രോപ്പേജ് പോളിസി പ്രകാരം പുതിയ വാഹനം വാങ്ങുന്നവർക്ക് 5 ശതമാനം റിബേറ്റ് നൽകുമെന്നും മന്ത്രി ലോക്സഭയിൽ വിശദീകരിച്ചു.

 

Most Popular

Recent Comments