HomeIndiaമാനനഷ്ടക്കേസിൽ അർണബിന് ഡൽഹി കോടതിയുടെ നോട്ടീസ്

മാനനഷ്ടക്കേസിൽ അർണബിന് ഡൽഹി കോടതിയുടെ നോട്ടീസ്

മാനനഷ്ടക്കേസിൽ അർണബ് ഗോസ്വാമിയ്ക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. പോപ്പുലർ ഫ്രണ്ട് നൽകിയ ഹർജിയെ  തുടർന്നാണ് അർണബിന് നോട്ടീസയച്ചത്.

ഭരണകൂടത്തിനെതിരെ അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് റിപ്പബ്ലിക് ടിവി വ്യാജ വീഡയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് പിഎഫ്ഐ പി ആർ ഡയറക്ടർ ഡോ എം ശമൂൻ കോടതിയെ സമീപിക്കുകയായിരുന്നു. എഡിറ്റ് ചെയ്ത വീഡിയോ കാണിച്ച് താൻ അക്രമത്തിന് പ്രേരിപ്പിക്കുകയും ഭരണകൂട സ്ഥാപനങ്ങൾക്കെതിരെ അതിക്രമം അഴിച്ചുവിടുക പ്രേരിപ്പിച്ചുവെന്നും അർണബ് ചാനലിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

പൗരത്വ വിരുദ്ധ സമരത്തിനിടെ ഗവേഷക വിദ്യാർത്ഥിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ അക്രമാസക്തമായ സമരം നയിക്കേണ്ടതിനെ കുറിച്ച് തന്നോട് സംസാരിച്ചപ്പോൾ താൻ ജനാധിപത്യ മാർഗത്തിലൂടെയുള്ള സമരം മാർഗത്തെക്കുറിച്ച് അയാളെ ബോധ്യപ്പെടുകയാണ് ചെയ്തത്. പക്ഷേ ചാനലിൽ സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംപ്രേഷണം ചെയ്യൂകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

വീഡിയോ പുറത്ത് വന്നതോടുകൂടി മാനനഷ്ടത്തിനത് ഇടയാക്കി.  നിരവധി സുഹൃത്തുക്കൾ വിളിച്ച് അതൃപ്തി രേഖപ്പെടുത്തി. തൊഴിൽ സംബന്ധമായി നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ശമൂൻ അറിയിച്ചു.

മെയ് 21 ന് ഹർജി വീണ്ടും പരിഗണിക്കും.സാകേത് അഡീഷണൽ സിവിൽ ജഡ്ജി ഗഗൻദിപ ജിന്ദാലാണ് കേസ് പരിഗണിക്കുന്നത്.

 

Most Popular

Recent Comments