HomeKeralaസന്തോഷ് ചെറാക്കുളം പത്രിക നൽകി

സന്തോഷ് ചെറാക്കുളം പത്രിക നൽകി

ദിവസങ്ങൾ കഴിയുന്തോറും കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. എൻഡിഎയുടെ കരുത്തനായ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. മാള ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ കെ. എച്ച് നാസർ മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിജെപി മണ്ഡലം പ്രസിഡൻ്റ് കെ എസ് വിനോദ് , ബി ഡി ജെ എസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ദിനിൽ മാധവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

കൊടുങ്ങല്ലൂരിൻ്റെ ഹൃദയം തൊട്ടറിഞ്ഞ് എൻഡിഎ  സ്ഥാനാർത്ഥി

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ പോരാട്ടം കനക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയും ലാളിത്യം തുളുമ്പുന്ന മുഖവുമായി ജനമനസ്സുകൾ സ്വന്തമാക്കി മുന്നേറുകയാണ് അവരുടെ സ്വന്തം സന്തോഷേട്ടനെന്ന സന്തോഷ് ചെറാക്കുളം. കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കുടുമ്പി കോളനി നിവാസികളുടെ അനുഗ്രഹാശിസുകളോടെയായിരുന്നു സന്തോഷ് പത്രിക നൽകിയത്.

നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത് അവരായിരുന്നു. സമുദായംഗങ്ങൾ പിരിച്ചെടുത്താണ് തുക സമാഹരിച്ചത്. സന്തോഷ് ചെറാകുളത്തിന് കെട്ടി വക്കാനുള്ള തുക സമാഹരിച്ച് നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.

ചെറുതെന്നോ വലുതെന്നോ വേർതിരിവില്ലാതെ സന്തോഷേട്ടൻ നൽകിയ സ്നേഹത്തിൻ്റെ ആവേശോജ്വലമായ പ്രതികരണമായിരുന്നു കൊടുങ്ങല്ലൂരിൽ വൈകീട്ടു നടന്ന റോഡ് ഷോയിലെ ജനപ്രവാഹം. കൊടുങ്ങല്ലൂർക്കാരുടെ സ്വന്തം സന്തോഷേട്ടനായി സന്തോഷ് ചെറാക്കുളം മുന്നേറുകയാണ്.

മേത്തല മേഖല വി പി തുരുത്തിൽ ധീര ബലിദാനി സനിൽകുമാറിൻ്റെ വീടും സന്തോഷ് ചെറാകുളം സന്ദർശിച്ചു. സനിൽകുമാറിൻ്റെ അമ്മയെ പൊന്നാട അണിയിച്ചു. അമ്മയുടെ അനുഗ്രഹവും വാങ്ങിയാണ് അവിടെ നിന്ന് ഇറങ്ങിയത്.

Most Popular

Recent Comments