HomeKeralaസുരേഷ് ഗോപി പത്രിക നല്‍കി, ജനഹൃദയങ്ങള്‍ കീഴടക്കി പദ്മജ

സുരേഷ് ഗോപി പത്രിക നല്‍കി, ജനഹൃദയങ്ങള്‍ കീഴടക്കി പദ്മജ

തൃശൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നടന്‍ സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക നല്‍കി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ എത്തിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് സുരേഷ് ഗോപി കലക്ടറേറ്റില്‍ എത്തിയത്.

മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് ഉണ്ടാവുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാകും. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കൈകളില്‍ എത്തും. ശബരിമലക്കായി നിയമനിര്‍മാണവുമായി കേന്ദ്രസര്‍ക്കാര്‍ മു്‌ന്നോട്ട് പോവുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനഹൃദയങ്ങള്‍ കീഴടക്കി പദ്മജ

മണ്ഡലത്തില്‍ നിറയുകയാണ് യുഡിഎഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍. നാടും നഗരവും പദ്‌മേച്ചിയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. തുറന്ന ചിരിയും തെളിഞ്ഞ മനസ്സുമായി എത്തുന്ന സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എങ്ങും വന്‍ ജനാവലിയാണ്.

രാവിലെ മുതല്‍ ജനങ്ങളോടൊപ്പം ചിലവഴിക്കുന്ന പദ്മജയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനായി എത്തുന്നവരുടെ തിരക്കാണ് എപ്പോഴും. വൈകീട്ട് ചേറൂര്‍ ഏവന്നൂര്‍ ഭദ്രകാളി ക്ഷേത്ര ഉത്സവത്തില്‍ പറനിറച്ച് തൊഴുത് അനുഗ്രഹം വാങ്ങി മടങ്ങി. .ക്ഷേത്രകമ്മിറ്റി അംഗങ്ങളുമായി സംസാരിച്ചു. ആ പ്രദേശത്തെ മരണ വീടുകളിലും കയറി കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് ചേറൂര്‍ കിണര്‍ പ്രദേശത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലും പങ്കെടുത്തു. ഡിസിസി സെക്രട്ടറിമാരായ ഹരിദാസ്, ശിവരാമന്‍, ശിവന്‍,ശിവശങ്കരന്‍, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു

 

Most Popular

Recent Comments