പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ പ്രചാരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയാണ് ബംഗാള്‍ സന്ദര്‍ശിക്കുന്നത്. പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ച്ചക്കിടെ നാല് ദിവസം നരേന്ദ്രമോദി ബംഗാളില്‍ വരും.
പ്രമുഖരായവരെ പ്രധാനമന്ത്രിയുടെ വേദിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി നീക്കങ്ങള്‍ തുടര്‍ന്നുവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ശിശിര്‍ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മകനുമായ സുവേന്ദു അധികാരി അറിയിച്ചിട്ടുണ്ട്.
അതിനിടെ ബാക്പൂരില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ വീടിനു സമീപം ബോംബേറുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥനം സന്ദര്‍ശിച്ച് പരിശോധന നടത്തി മടങ്ങി.