HomeKeralaഇരിക്കൂറില്‍ പ്രശ്‌ന പരിഹാരവുമായി ഉമ്മന്‍ചാണ്ടി

ഇരിക്കൂറില്‍ പ്രശ്‌ന പരിഹാരവുമായി ഉമ്മന്‍ചാണ്ടി

ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആരാണെന്നതിനെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനായി ഉമ്മന്‍ ചാണ്ടി ഇടപെടുന്നു. നാളെ രാവിലെ കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടക്കാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.

ഉമ്മന്‍ചാണ്ടി വരുമെന്ന് അറിയിച്ചതോടുകൂടി തുടര്‍നടപടികള്‍ക്കായി എ ഗ്രൂപ്പ് ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചു. വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് എ വിഭാഗം കടക്കില്ലെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും.

നേരത്തെ കെസി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ അനുരഞ്ജന നീക്കം ഫലം കണ്ടില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതായി സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് വ്യക്തമാക്കി. സജീവ് ജോസഫിനെ മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

Most Popular

Recent Comments