വോട്ടര്‍ പട്ടികയില്‍ പേര് ആവര്‍ത്തിച്ച് വന്നത് അറിഞ്ഞില്ലെന്ന് കാസര്‍ഗോഡ് ഉദുമ മണ്ഡലത്തിലെ കുമാരി. ആരോ ചെയ്ത തെറ്റിന് താന്‍ കുറ്റക്കാരിയാകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് മാത്രമാണ് ചെയ്തതെന്നും കുമാരി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് തെളിയിക്കാന്‍ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കുമാരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ അഞ്ച് തവണ ആവര്‍ത്തിച്ച് വന്നത് ഉദാഹരിക്കുകയുണ്ടായി.
പരമ്പരാഗതമായി കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തു വന്നിരുന്നതെന്ന് കുമാരി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി സമീപിച്ചത്. മാധ്യമങ്ങളിലൂടെയാണ് തൻ്റെ പേര് ആവര്‍ത്തിച്ച് വന്ന കാര്യം അറിഞ്ഞതെന്നും കുമാരിയും ഭര്‍ത്താവും വെളിപ്പെടുത്തി.
പ്രാദേശിക പ്രവര്‍ത്തകരാണ് തങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. കള്ളവോട്ട് ചെയ്യാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മറ്റാര്‍ക്കോ പറ്റിയ തെറ്റിന് തങ്ങളെ കുറ്റക്കാരാക്കേണ്ടതില്ലെന്നും കുമാരി പറഞ്ഞു.