HomeKeralaയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല നിയമ നിര്‍മ്മാണം നടത്തും: ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല നിയമ നിര്‍മ്മാണം നടത്തും: ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നൂറു ദിവസത്തിനുള്ളില്‍ ശബരിമല നിയമ നിര്‍മ്മാണം നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പുപറയണം. കേരളത്തിൻ്റെ ജനകീയ സര്‍വേയില്‍ യുഡിഎഫ് മുന്നില്‍ നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കേരള സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. സര്‍ക്കാര്‍ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്ക് ഉണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.

Most Popular

Recent Comments