മുഖ്യമന്ത്രിയുടെ പരിപാടിക്ക് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചു

0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരിപാടിക്ക് കോഴിക്കോട് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചു. മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയാണിത്.

ബസ് സ്റ്റാന്‍ഡിന് അരികില്‍ പൊതുപരിപാടി നടത്തുന്ന സ്ഥലത്ത് പരിപാടി നടത്താന്‍ പറ്റില്ലെന്ന് നഗരസഭ വാക്കാല്‍ വ്യക്തമാക്കി. പൊതു ഇടമായതിനാലാണ് അനുമതി നിഷേധിച്ചതെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിപാടി അതേ സ്ഥലത്ത് തന്നെ നടത്താനാണ് സിപിഐഎമ്മിൻ്റെയും എല്‍ഡിഎഫിൻ്റെയും തീരുമാനം. ഇന്ന് വൈകീട്ടാണ് പരിപാടി.