പേരാമ്പ്രയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ഇബ്രാഹിം കുട്ടി എംഎസ്എഫ് ജില്ല മുന്‍ ജോയിൻ്റ് സെക്രട്ടറിയാണ്. ലോക കേരളസഭ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന ഇബ്രാഹിംകുട്ടി വ്യവസായത്തിലേക്ക് തിരിയുകയും പിന്നീട് സാമൂഹിക,, ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഇബ്രാഹിംകുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക തലത്തില്‍ നിന്ന് ആവശ്യപ്പെട്ടതായി ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.