HomeHealthഇന്ന് 2098 പേര്‍ക്ക് കൊവിഡ്

ഇന്ന് 2098 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, മലപ്പുറം 163, ആലപ്പുഴ 91, കൊല്ലം 230, പത്തനംതിട്ട 156, കോട്ടയം 169, തൃശൂര്‍ 137, തിരുവനന്തപുരം 180, കണ്ണൂര്‍ 139, പാലക്കാട് 75, വയനാട് 59, ഇടുക്കി 67, കാസര്‍ഗോഡ് 131 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അടുത്തിടെ യുകെയില്‍ നിന്നും വന്ന രണ്ട് പേര്‍ക്ക്് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 106 പേര്‍ക്ക് ഇതുവരെയായി രോഗം ബാധിച്ചു. ഇവരില്‍ 95 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,193 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബിനാറ്റ്, ട്രൂനാറ്റ്,പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പടെ ഇതുവരെ ആകെ 1,24,50,771 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങള്‍ കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4435 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 1879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായില്ല. എറണാകുളം 247, കോഴിക്കോട് 230, കോട്ടയം 157, കൊല്ലം 222, പത്തനംതിട്ട 148, തൃശൂര്‍ 134, മലപ്പുറം 162, തിരുവനന്തപുരം 125, കണ്ണൂര്‍ 104, ഇടുക്കി 62, വയനാട് 57, ആലപ്പുഴ 86, പാലക്കാട് 26, കാസര്‍ഗോഡ് 119 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

9 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 3, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം നെഗറ്റീവായി. എറണാകുളം 310, കോഴിക്കോട് 371, കോട്ടയം 197, കൊല്ലം 515, പത്തനംതിട്ട 180, തൃശൂര്‍ 202, മലപ്പുറം 177, തിരുവനന്തപുരം 229, കണ്ണൂര്‍ 141, ഇടുക്കി 94, വയനാട് 100, ആലപ്പുഴ 145, പാലക്കാട് 101, കാസര്‍ഗോഡ് 53 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,35,904 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,31,972 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 3932 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 473 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഇന്ന് ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 356 ഹോട്ട്സ്പോട്ടുകളാണുള്ളത്.

 

Most Popular

Recent Comments