നിയമസഭ തെരഞ്ഞെടുപ്പില്‍ വടകരയുടെ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമ. യുഡിഎഫ് സമ്മര്‍ദ്ദം കാരണമല്ല സ്ഥാനാര്‍ത്ഥിയായത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ തീരുമാനമാണെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്‌നും രമ പറഞ്ഞു.
വടകരയിലെ ജനം സ്ഥാനാര്‍ത്ഥിത്വത്തെ നെഞ്ചിലേറ്റിയിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും. ഇത്തവണ നിയമസഭയില്‍ ചന്ദ്രശേഖരന്റെ ശബ്ദം മുഴങ്ങുമെന്നും രമ വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ മത്സരിക്കില്ലെന്ന് പറഞ്ഞതാണ്. സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് താനാണെന്നും വേണു ഉള്‍പ്പടെ തന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു.