നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അറിവോടെ വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണ്. ഒരേ വ്യക്തിക്ക് തന്നെ നാലും അഞ്ചും വോട്ടുണ്ട്.
സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. പ്രത്യേക ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചതായി സംശയമുണ്ട്. ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിട്ടുള്ളത്. ഉദുമ മണ്ഡലത്തിലെ 164 ാം മ്പര്‍ ബൂത്തില്‍ ഒരേ വ്യക്തിക്ക് നാല് വോട്ടുണ്ട്.
കഴിക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 വ്യാജന്മാരേയും കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വ്യാജ വോട്ടര്‍മാരെ കണ്ടെത്തി നീക്കം ചെയ്യണമെന്നുംരമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.