HomeKeralaഅമിത് ഷായുടെ ഇടപെടല്‍, ശോഭ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും

അമിത് ഷായുടെ ഇടപെടല്‍, ശോഭ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും

ഒടുവില്‍ ശോഭ സുരേന്ദ്രന്‍ തന്നെ കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നു. ബിജെപി നേതൃത്വം ശോഭ സുരേന്ദ്രനെ ഇക്കാര്യം അറിയിച്ചു. നാളെ മുതല്‍ ശോഭ കഴക്കൂട്ടത്ത് തന്റെ പ്രചാരണം തുടങ്ങും.

ശോഭയെ സ്ഥാനാര്‍ത്ഥിയാക്കുന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനെ മറികടന്നാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തത്. ശോഭയെ മാറ്റി പകരം തുഷാര്‍ വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ കഴക്കൂട്ടത്ത് ശോഭ തന്നെ മത്സരിച്ചാല്‍ മതിയെന്ന് ഇന്നലെ രാത്രിയോടുകൂടി ദേശീയ നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. അമിത് ഷായുടെ ഇടപെടലാണ് ശോഭക്ക് തുണയായത്.

ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ കഴക്കൂട്ടം ഇല്ലായിരുന്നു. പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് അറിയില്ലെന്ന് ശോഭയും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ പറഞ്ഞത് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചിരുന്നു എന്നാണ്. ശോഭ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇന്നലെ സുരേന്ദ്രന്‍ തിരുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടു കൂടിയാണ് കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി ശോഭ തന്നെയാണെന്ന അറിയിപ്പ് ലഭിച്ചത്.

Most Popular

Recent Comments