നാരായണസ്വാമിക്ക് പുതുച്ചേരിയില്‍ സീറ്റില്ല

0

പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട പട്ടികയില്‍ നാരായണസ്വാമിയുടെ പേരില്ല. നാരായണസ്വാമിയെ ഒഴിവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കിയത്.

നാരായണസ്വാമിക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നാരായണസ്വാമിയോട് കാണിച്ചത് അനീതിയാണെന്നും സീറ്റ് നല്‍കണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ തടയാനായി നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്റ്റാലിന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.