വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നേമത്ത് അങ്കം കുറിക്കാനെത്തി. നേമത്തിന്റെ മനസറിഞ്ഞു വോട്ട് ചോദിക്കുകയാണ് മുരളീധരന്‍. ശബരിമലയും പൗരത്വ ബില്ലും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാകയാണ് അദ്ദേഹം.
കെ മുരളീധരന്‍ എത്തിച്ചേരാന്‍ ഒന്നര മണിക്കൂര്‍ വൈകിയെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തിന് ഒട്ടും ഭംഗംവന്നിരുന്നില്ല. മണ്ഡല അതിര്‍ത്തിയായ ജഗതിയിലെത്തിയപ്പോള്‍ ആവേശം ഒന്നുകൂടി ഉയര്‍ന്നു. അതിനുശേഷം മണ്ഡല പര്യടനം. മണ്ഡലത്തില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രാചരണത്തിലെ മുദ്രാവാക്യങ്ങള്‍ തന്റെ തനതായ ശൈലിയിലാണ് മുരളീധരന്‍ അവതരിപ്പിച്ചത്.