HomeKeralaകോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയായി

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയായി

നിയമസഭ തെരഞ്ഞെടുപ്പിൽ അവശേഷിക്കുന്ന ഏഴു സീറ്റുകളിൽ ആറിടങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ നായരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പിസി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കയും. കൽപറ്റയിൽ ടി സിദ്ദിഖാണ് അങ്കത്തിനിറങ്ങുന്നത്. വിവി പ്രകാശ് നിലമ്പൂരിൽ മത്സരിക്കുമ്പോൾ ഫിറോസ് കുന്നംപറമ്പിൽ തവനൂരിലാണ് മത്സരിക്കുക.

പട്ടാമ്പിയിൽ സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ മുഹ്സിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളിയാണ് മത്സരിക്കുന്നത്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ സഹോദരിമാരുടെ അമ്മക്ക് യുഡിഎഫ് പിന്തുണ നൽകിയേക്കും. യുഡിഎഫ് പിന്തുണച്ചാൽ സ്വീകരിക്കുമെന്ന് കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.

 

Most Popular

Recent Comments