മുഖ്യമന്ത്രിക്കെതിരെ മത്സരത്തിന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരത്തിന് ഇറങ്ങുമെന്ന് വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് മത്സരിക്കുക. തന്റെ കുടുംബത്തിന് ഒപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിയാണ് വിജയന്‍. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്.

സ്വന്തം സ്ഥനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്ത സ്ഥിതിയാണ് യുഡിഎഫിന്. അതിനാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യുഡിഎഫിന് പിന്തുണ നല്‍കാനും സാധ്യതയുണ്ട്.