HomeKeralaതെരഞ്ഞെടുപ്പിൽ സാനുവിന് മത്സരിക്കാൻ തുക കെട്ടി വെച്ചത് കർഷക സംഘടനകൾ

തെരഞ്ഞെടുപ്പിൽ സാനുവിന് മത്സരിക്കാൻ തുക കെട്ടി വെച്ചത് കർഷക സംഘടനകൾ

എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായ വിപി സാനുവിന് വരുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കിനായി തുക കെട്ടി വെച്ചത് കർഷക സംഘടനകൾ. വിവാദമായ കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം നയിക്കുന്ന കർഷക സംഘടനകൾ  തുക സാനുവിന് നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെ സാനുവാണ്  ഇക്കാര്യം അറിയിച്ചത്.

എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ചതിനെ തുടർന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട അവസ്ഥ വരികയായിരുന്നു. സിപിഎം സ്ഥാനാർത്ഥിയായി ഇത്തവണയും വിപി സാനു  തന്നെയാണ് മത്സരിക്കുന്നത്. സിപിഎം മലപ്പുറം ജില്ല കമ്മിറ്റി അംഗം കൂടിയായ സാനു 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കെതിർ സ്ഥാനാർത്ഥിയായി മലപ്പുറത്ത് നിന്ന് മത്സരിച്ചിരുന്നു.

Most Popular

Recent Comments